പ്രളയത്തില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയത് സമ്മാനിച്ച് സുഹൃത്തുക്കള്‍

.
.നെടുങ്കണ്ടം(ഇടുക്കി): 2025 ഒക്ടോബര്‍ പതിനെട്ടാം തീയതി പുലര്‍ച്ചെ നെടുങ്കണ്ടം മേഖലയിലുണ്ടായ. പ്രളയത്തിൽ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ. ട്രാവലറിന് പകരം പുതിയ ട്രാവലർ സമ്മനിച്ച് സുഹൃത്തുക്കള്‍. കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോന്റെയും ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരുടെയും വിനായക് എന്നുപേരുള്ള ട്രാവലറാണ് അന്ന് ഒഴുകിപ്പോയത്. റെജിമോന്റെ സുഹൃത്തുക്കളും ബെംഗളുരുവില്‍ ഐടി എന്‍ജിനീയര്‍മാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങിയത്.

പഴയ വിനായകിന് പകരമായി വിനായക്

.വാഹനം നഷ്ടപ്പെട്ടതിന്റെയും നേരിടേണ്ടി വന്ന വന്‍ സാമ്പത്തികബാധ്യതയുടെയും ദുഃഖത്തില്‍നിന്ന് റെജിമോനെ കൈപിടിച്ചുയര്‍ത്തിയിരിക്കുക യാണ് ഈ സുമനസ്സുകള്‍. തകര്‍ന്ന് തരിപ്പണമായ പഴയ വിനായകിന് പകരമായി വിനായക് എന്ന് പേരുള്ള പുതിയ ട്രാവലറിന്റെ താക്കോൽ പ്രളയം വാഹനത്തെ കവര്‍ന്നെടുത്ത കൂട്ടാര്‍ പാലത്തിന് അരികത്തുവെച്ചു തന്നെ .

അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്ന് റെജിമോന്‍

റെജിമോന്‍ ഏറ്റുവാങ്ങി .നാട്ടിലെത്താന്‍ സാധിക്കാത്തത് മൂലം ഇവരുടെ സുഹൃത്ത് രഹന്‍ലാലിനെയും അശോകനെയും താക്കോല്‍ കൈമാറാന്‍ ഏല്‍പിക്കുകയായിരുന്നു.. പഴയ വിനായകന് 17 സീറ്റ് ആയിരുന്നെങ്കില്‍ പുതിയ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്. എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നെന്നും അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →