മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28.10.2025 ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ കുറ്ച്ച്‌ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

മണിക്കൂറില്‍ 110 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിന് സാധ്യത.

ആന്ധ്രയിലും തെക്കൻ ഒഡീഷയിലും കനത്ത മഴയ്ക്കും മണിക്കൂറില്‍ 110 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അതീതീവ്ര മഴയും കാറ്റും സൃഷ്ടിക്കുന്നതിനാല്‍ സർക്കാരുകള്‍ അടിയന്തര മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കാക്കിനാടയില്‍ നിന്ന് ഏകദേശം 680 കിലോമീറ്റർ തെക്ക് കിഴക്കായും ഒഡിഷയിലെ ഗോപാല്‍പൂരില്‍ നിന്ന് 850 കിലോമീറ്റർ തെക്കുമാറിയാണ് നിലവില്‍ മോൻത സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കുറിനുള്ളില്‍ ചുഴലി്ക്കാറ്റ് അതിതീവ്രമാകും

അടുത്ത 12 മണിക്കുറിനുള്ളില്‍ ചുഴലി്ക്കാറ്റ് അതിതീവ്രമാകുമെന്നും മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ ആന്ധ്രതീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 90-100 കിലോമീറ്റർ വേഗതയില്‍ കാറ്റിനും ചില സമയങ്ങളില്‍ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാദ്ധ്യതയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളില്‍ ഒരു മീറ്റർ വരെ ഉയരത്തില്‍ കടല്‍ക്ഷോഭവും ഉണ്ടായേക്കും
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →