തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. സി പി എം. അടിയന്തര സെക്രട്ടേറിയറ്റ് യോഗവും സി പി ഐ. സംസ്ഥാന എക്സിക്യൂട്ടീവ് യോഗവുമാണ് ഒക്ടോബർ 27 ന് ചേരുന്നത്.
സി പി ഐയുടെ നിലപാട് അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ ചേർന്നത്..
പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിൽ സി പി ഐ കടുത്ത അതൃപ്തിയിലാണ്. മുന്നണിയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് വിദ്യാഭ്യാസ വകുപ്പ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്നാണ് സി പി ഐയുടെ പ്രധാന ആരോപണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന കാരണത്താൽ പദ്ധതിയെ ശക്തമായി എതിർത്ത സി പി ഐയുടെ നിലപാട് അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ ചേർന്നത്..
.
