എം.സി. റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേരുടെ നില ഗുരുതരം


കുറവിലങ്ങാട്(കോട്ടയം): ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. ഒക്ടോബർ 27 തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ആയിരുന്നു അപകടം.കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. കുറവിലങ്ങാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →