മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

.
തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് എൻ.വി. വൈശാഖനെ തിരികെ പാർട്ടിയിലേക്ക് കൊണ്ടുവരാനായുള്ള . തീരുമാനം എടുത്തത്. പിന്നീട്ഈ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടുകൂടിയാണ് നിലവിലെ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ലൈംഗികാരോപണത്തെ തുടർന്നാണ് വൈശാഖനെ . പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയത്.

ലൈംഗികാരോപണ പരാതി ലഭിച്ചതിനെ തുടർന്ന് വൈശാഖനെ പൂർണമായും പാർട്ടിയിൽ നിന്ന് തരം താഴ്ത്തി. ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ ബ്രാഞ്ച് തലത്തിലേക്ക് ആയിരുന്നു ആദ്യം തരം താഴ്ത്തിയിരുന്നത്. എന്നാൽ, പിന്നീട് പാർട്ടി തലത്തിൽ തന്നെ നടത്തിയ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടർന്നാണ് വൈശാഖനെ തിരികെ കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →