അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു : രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങി

ഇടുക്കി | അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. കോണ്‍ക്രീറ്റ് സ്ലാബ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം

വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്

ദമ്പതിമാരായ ബിജു, സന്ധ്യ എന്നിവരാണ് വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. ഇവരെ കാണാനാവുന്നുണ്ടെന്നും സന്ധ്യയുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.രാത്രി 10.45 നാണ് വന്‍ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു..

25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു

മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തു നിന്നും 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പ്രദേശത്ത് വൈദ്യതിയില്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് ബദല്‍ സംവിധാനം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →