ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പാലക്കാട് |ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട്ട്ട കാണാതായ 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു.

പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്

ഒക്ടോബർ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. എട്ട് ദിവസങ്ങള്‍ക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →