പാലോട് ​ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം

പാലോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ഗ്രാമീണ മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകം .കുറുപുഴ മാമൂട്ടില്‍ സിന്ധുവിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതില്‍ തകർന്നു.ഇളവട്ടം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കൊടുംവളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു.വീണ്ടും ഇവിടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നില്‍ക്കുന്ന മരങ്ങള്‍ ഇനിയും മണ്ണിടിച്ചിലുണ്ടായാല്‍ റോഡിലേക്ക് വീഴാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.വഞ്ചുവം മഞ്ഞക്കോട്ടു മൂലയില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്.

കരിമണ്‍കോട് മുതല്‍ ചല്ലിമുക്ക് വരെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്

വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതറിയാതെ നിരവധി ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് പതിവാണ്. കരിമണ്‍കോട് മുതല്‍ ചല്ലിമുക്ക് വരെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →