കോഴിക്കോട് നഗരത്തില്‍ ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍

 
കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.’വൈ ഗോ ഹോളിഡേയ്‌സ്’ ഉടമ ഫൈജാസിനെയാണ് പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യം

ഒക്ടോബർ 17 വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രാവല്‍സിന്റെ ഓഫീസിലേക്ക് കാറില്‍ എത്തിയ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിമുഴക്കുകയായിരുന്നു. വിദേശത്തെ ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →