തളിപ്പറമ്പിൽ ടൗണിൽ തീപ്പിടിത്തം: സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിൽ യുവതി

തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. വ്യാപാര സമുച്ചയം കത്തുന്നത് കണ്ട് ആളുകൾ റോഡിൽ കൂടി നിൽക്കു മ്പോൾ സ്ത്രീ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ അടിച്ചു മാറ്റുന്ന തിരക്കിലായിരുന്നു.

സാധനങ്ങളുടെ വില ഈടാക്കി താക്കീത് നൽകി യുവതിയെ വിട്ടയച്ചു.

കളവുപോയതിൻ്റെ പിറ്റേ ദിവസം രാവിലെയാണ് ജീവനക്കാർ കടയിലെ ക്യാമറകൾ പരിശോധിച്ചത്. ക്യാമറ ചിത്രത്തിൻ്റെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുകയും ചെയ്തു. മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് നൽകി യുവതിയെ വിട്ടയച്ചു. സമാനമായ രീതിയിൽ മണിക്കൂറുകൾക്ക് മുൻപ് മറ്റൊരു സ്ത്രീ സാധനങ്ങളെടുക്കുന്നത് സൂപ്പർ മാർക്കറ്റിൽനിന്നും കൈയോടെ പിടികൂടിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →