കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

ആലുവ | ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്.

മകന്‍ പ്രഭാതിനും കടന്നലിന്റെ കുത്തേറ്റു.

ഗുരുതരമായി പരുക്കേറ്റ ശിവദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവദാസിന്റെ മകന്‍ പ്രഭാതിനും (35) കടന്നലിന്റെ കുത്തേറ്റു. പ്രഭാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →