കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്

 
മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക് ഈവര്‍ഷത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം

കാട്ടുപന്നി ശല്യം രൂക്ഷമായ മുക്കം നഗരസഭയില്‍ കട്ടുപന്നി ശല്യത്തിനെതിരെ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും മുക്കം നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →