കൊച്ചി: എറണാകുളം കോതമംഗലത്ത് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഒക്ടോബർ 6 ന് ഉച്ചയേടെ അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോലി സംബന്ധമായി അടിമാലിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇരുമ്പുപാലത്തെത്തിയപ്പോള് മേതല സ്വദേശി ബിജു ബസില്‍ കയറി. യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നില്‍പ്പുറപ്പിച്ചു.നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോള്‍ തട്ടിക്കയറി. യാത്രക്കാരും ജീവനക്കാരും ഇടപെട്ടു. പ്രതിയെ പിടികൂടി ഊന്നുകല്‍ പോലീസില്‍ ഏല്‍പ്പിച്ചു.
ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു.
