വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍

വില്‍പ്പനക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍.

പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന ഈനാമ്പേച്ചിയുമായി തമിഴ് യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. മരുന്നു നിര്‍മാണ സംഘങ്ങള്‍ക്ക് വില്‍ക്കാനാണ് വംശനാശ ഭീഷണി നേരിടുന്ന ഈനാമ്പേച്ചിയെ കൊണ്ടുവന്നതെന്നാണ് യുവാവ് ഫറഞ്ഞത്.

കാറും ഈനാംപേച്ചിയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ 2 വ്യാഴാഴ്ച പുലര്‍ച്ചെ വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേണം നടത്തിയത്. ആനന്ദകുമാറിന്റെ വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതോടെ പ്രത്യേക അന്വേഷണ സംഘവും നെല്ലിയാമ്പതി ഫ്‌ളയിങ് സ്‌ക്വാഡും വാളയാര്‍ റെയ്ഞ്ച് ഉദ്യോഗസ്ഥരും പിന്തുടര്‍ന്നു. അതിര്‍ത്തിക്കിപ്പുറം സ്വകാര്യ ആശുപത്രിക്കു സമീപം അന്വേഷണ സംഘം വാഹനം തടഞ്ഞു.പിന്നാലെ പരിശോധന നടത്തി. കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ജീവനുള്ള 16 കിലോ തൂക്കം വരുന്ന ഈനാംപേച്ചി. പ്രതിയും കാറും ഈനാംപേച്ചിയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →