ട്രംപിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി, ലിസയ്ക്ക് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി തുടരാം

 
വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വില്‍നിന്ന് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കിയ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. ലിസ കുക്കിനെ ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായി തുടരാന്‍ കോടതി അനുവദിച്ചു. കുക്കിനെ ഈ സ്ഥാനത്തു നിന്ന് പുറത്താക്കുന്നതില്‍ നിന്ന് ട്രംപിനെ കോടതി വിലക്കുകയും ചെയ്തു.

വാദം കേള്‍ക്കല്‍ സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റിവെച്ചു

കുക്കിനെ എത്രയും പെട്ടെന്ന് ഫെഡറല്‍ റിസര്‍വില്‍നിന്ന് നീക്കം ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കാണ് ഇതോടെ കോടതിയില്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റിവെച്ചു. ലിസ കുക്കിനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ട്രംപിന്റെ വാദങ്ങള്‍ ജനുവരിയിലാകും കോടതി കേള്‍ക്കുക. ലികൂടിയായിരുന്നു ലിസ ാസ കുക്കിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് അനുകൂലമായി നല്‍കിയ കീഴ്‌ക്കോടതി വിധി തടയണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

റിസർവിന്റെ ​ഗവർണറാകുന്ന ആദ്യ കറുകത്ത വർ​ഗക്കാരി

ഭവന വായ്പാച്ചട്ടങ്ങളില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് ഓഗസ്റ്റില്‍ ട്രംപ്, ലിസാ കുക്കിനെ പുറത്താക്കിയത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കേന്ദ്ര ബാങ്കിന്റെ ​ഗവർണറെ ഒരു പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കുന്നത്. ഫെഡറൽ റിസർവിന്റെ ​ഗവർണറാകുന്ന ആദ്യ കറുകത്ത വർ​ഗക്കാരി കൂടിയായിരുന്നു ലിസാ കുക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →