തിരുവനന്തപുരം: അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും.
ഇതിനുശേഷം ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ഔട്ട്‌ലെറ്റുകള്‍ പിന്നീട് തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും
