മലപ്പുറം| മലപ്പുറം വണ്ടൂര്‍ അമ്പലപടിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വീടുകള്‍ കയറി ബോധവത്ക്കരണവും ആരംഭിച്ചു.
വീടുകളില്‍ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.
സെപ്തംബർ 29 തിങ്കളാഴ്ച 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ വണ്ടൂര്‍, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.വീടുകളില്‍ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.
