പമ്പ: അയ്യപ്പസംഗമ വേദിയില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ഉദ്ഘാടന സമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസംഗകരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്.
ന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ ഇദ്ദേഹം വേദിയില്‍ നിന്ന് പുറത്തേക്ക് പോയി
സമ്മേളനത്തില്‍ സംസാരിക്കേണ്ട രണ്ട് അതിഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ത്യാഗരാജന് മുന്നേ ഇവരെ സംസാരിക്കാന്‍ ക്ഷണിച്ചത്. തന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ ഇദ്ദേഹം വേദിയില്‍ നിന്ന് പുറത്തേക്ക് പോയി. പിന്നാലെ ദേവസ്വം അധികൃതര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇദ്ദേഹം തിരികെ വേദിയിലെത്തി.
മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി
തുടര്‍ന്ന് സദസ്സിനോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പളനിവേല്‍ ത്യാഗരാജന്‍ തയ്യാറായില്ല. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം പെട്ടെന്ന് വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു
