മണിപ്പൂരിൽ അസം റൈഫിൾസിൻ്റെ വാഹനത്തിന് നേരേ വെടിയുതിർത്തു; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ സെെനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേർക്ക് ആക്രമണം. ഇംഫാലിന് സമീപം അസം റൈഫിൾസിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിർക്കുക യായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ 19 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.. ഇംഫാലിൽനിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അർധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം.

രണ്ട് അസം റൈഫിൾ ജവാന്മാർക്ക് വീരമൃത്യു

വെടിവെപ്പിൽ രണ്ട് അസം റൈഫിൾ ജവാന്മാർ വീരമൃത്യു വരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന ജവാന്മാർക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒട്ടേറെപേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ആക്രമി സംഘം ഇംഫാലിന്റെയും ചുരാചന്ദ്പൂരിന്റേയും ഇടയിൽ പതിയിരിക്കുകയായിരുന്നു

നമ്പോൾ സബൽ ലെയ്കായ് പ്രദേശത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ഇംഫാലിന്റെയും ചുരാചന്ദ്പൂരിന്റേയും ഇടയിൽ പതിയിരിക്കുകയായിരുന്നു ആക്രമി സംഘം. സൈന്യത്തിന്റെ വാഹനം കടന്നുപോകവെ ആക്രമണം അഴിച്ചുവിടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →