പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.

ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു.

ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നതിനെതിരേ പെട്രോൾ പമ്പ് ഉടമകൾ ശക്തമായ നിലപാട് എടുത്തിരുന്നു. വിഷയം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഉത്തരവായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →