എറണാകുളം പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കൂട്ടയടി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ വിരമിക്കൽ ചടങ്ങിനിടെ ഹോംഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ ഹോംഗാർഡ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സെപ്തംബർ 18 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രണ്ട് ഹോം ഗാർഡുകൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നായിരുന്നു സമഘർഷം

കൂട്ടത്തിൽ ഒരു ഹോം ഗാർഡിന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് ഒത്തു കൂടിയിരുന്നു. ഇവിടെ വെച്ച് രണ്ട് ഹോം ഗാർഡുകൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രണ്ടുപേരെയും പിടിച്ചു മാറ്റിയെങ്കിലും അത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലീസ് സ്റ്റേഷനിലേക്കും തർക്കം നീണ്ടതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →