കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം

തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരപ്രഖ്യാപനം, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ് സത്യഗ്രഹമിരിക്കുക.

മര്‍ദനം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്താൻ തീരുമാനം.

ക്രൂരമായ കസ്റ്റഡി മര്‍ദനം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്താനാണ് പ്രതിപക്ഷ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തില്‍ രണ്ടര മണിക്കൂറിലധികം നീണ്ട ചര്‍ച്ചയാണ് സഭയില്‍ നടന്നത്. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →