നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും

കൊച്ചി|നടിയെ ആക്രമിച്ച കേസ് കോടതി സെപ്തംബർ 16 ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേസില്‍ വിധിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →