എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ്

എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ്

കല്‍പ്പറ്റ | ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.കുടുംബത്തെ ഇനിയും സഹായിക്കും. അത് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല-സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എന്‍ എം വിജയന്റെ കുടുംബം രംഗത്തു വന്നിരുന്നു.

കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എന്‍ എം വിജയന്റെ കുടുംബം രംഗത്തു വന്നിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും തരാമെന്നേറ്റ പണം തന്നില്ലെന്നും പത്മജ ആരോപിച്ചിരുന്നു. തന്റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →