തിരുവനന്തപുരത്ത് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ 17കാരനാണ് രോഗം കണ്ടെത്തിയത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാംപിള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്

സംസ്ഥാനത്ത് ആകെ 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 19 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.ഈ വര്‍ഷം 66 പേര്‍ക്ക് രോഗ ബാധയുണ്ടായെന്നും 17 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →