റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറയ്ക്കാന്‍ ആലോചനയുമായി ഡല്‍ഹി

September 13, 2025 - 7:49 am

ന്യൂഡൽഹി: ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. പുതിയ എക്സൈസ് നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്ന് അഭിപ്രായം ശേഖരിക്കുന്നുണ്ട്.

അഭിപ്രായ ശേഖരണം ബിയർ നിർമാതാക്കളിൽനിന്നും ഔട്ട് ലെറ്റ് നടത്തിപ്പുകാരിൽനിന്നും

ബിയർ നിർമാതാക്കളിൽനിന്നും വ്യാപാരം നടത്തുന്ന ഔട്ട് ലെറ്റ് നടത്തിപ്പുകാരിൽനിന്നുമാണ് അഭിപ്രായംതേടുന്നത്. ഗുഡ്ഗാവ്, നോയിഡ, ഘാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ അയൽനഗരങ്ങളിൽ പ്രായപരിധി 21 ആണ്. ഇതുമൂലം വലിയൊരു വിഭാഗം കച്ചവടം അവിടങ്ങളിലേക്ക് പോകുന്നുണ്ടെന്ന്‌ സമിതിയുടെ റിപ്പോർട്ടിലുണ്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *