വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മംഗളൂരു | പ്രണയ നൈരാശ്യം മൂലം യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്‍ണടാകയിലെ ഉഡുപ്പി ജില്ലയില്‍ ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലെ രക്ഷിതയാണ് (24)കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെ എം സി സി ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ പ്രതിയായ കാര്‍ത്തിക് (25) നെ രാത്രി എട്ടോടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിര്‍ത്തിരുന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായ കാര്‍ത്തിക് രക്ഷിത ജോലിക്ക് പോകുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തി പലതവണ കുത്തുകയായിരുന്നു. അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാര്‍ത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →