വരുന്നു… : അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് സംഗമമൊരുക്കുക. കോഴിക്കോടോ കൊച്ചിയോ സംഗമത്തിന് വേദിയാകും. ഈ മാസം 20-നാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങള്‍ക്കിടെ യാണ് ന്യൂനപക്ഷ സംഗമത്തിനും ആലോചന നടത്തുന്നത്.

ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു

ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാക്കി ഈ സംഗമത്തെ മാറ്റാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണെന്നാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →