.
തിരുവനന്തപുരം | തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാഹുലിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ കടുത്ത സമ്മര്‍ദ്ദം. നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുന്നതിനോട് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ തള്ളി രാഹുലിനെ നിയമസഭയില്‍ എത്തിക്കാനാണ് രാഹുൽ അനുകൂസികളുടെ നീക്കം.
ലൈംഗിക പീഡന പരാതികളെ തുടര്‍ന്നു സസ്‌പെന്‍ഷനില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതു രംഗത്തുനിന്നു വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ വനവാസമായിത്തീരുമെന്നാണ് രാഹുല്‍ അനുകൂലികള്‍ ഭയക്കുന്നത്.
. എന്നാല്‍ രാഹുലിനെതിരെ ശക്തമായ മൊഴിയോ പരാതിയോ പോലുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ എന്തിന് മാറ്റിനിര്‍ത്തണമെന്നാണ് രാഹുല്‍ അനുകൂലികള്‍ ചോദിക്കുന്നത്. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാമെന്നാണ് പാര്‍ട്ടി നേരത്തെ പറഞ്ഞതെന്നും അതിനാല്‍ രാഹുലിനെ തടയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നുമാണ് രാഹുല്‍ അനുകൂലികളുടെ വാദം,
