യുഡിഎഫ് മാധ്യമങ്ങളെ ഉപയോഗിച്ച് എൽഡിഎഫിനെതിരായി വേട്ട നടത്തുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ

കണ്ണൂർ : യുഡിഎഫിന് എതിരായി ഉയർന്നുവന്ന പൊതുവികാരത്തെ മറികടക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് എൽഡിഎഫിനെതിരായി വേട്ട നടത്തുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. ചടയൻ ഗോവിന്ദൻ ചരമവാർഷികത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.ജയരാജൻ

ഇടതുപക്ഷത്തിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തികൂടി

ഏതാനും കോൺഗ്രസ് നേതാക്കൾ ക്രിമിനലുകളും സ്ത്രീപീഡകരുമായി മാറി. ഇതൊക്കെ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന് കേരള രാഷ്ട്രീയത്തിൽ ഒന്നുകൂടി പ്രസക്തികൂടി. അത് തകർക്കാൻ യുഡിഎഫിനെതിരായ വികാരത്തെ ഇല്ലാതാക്കാനാണ് എൽഡിഎഫിനെ മാധ്യമങ്ങൾ വേട്ടയാടുന്നത്. അത്തരത്തിലുള്ള വാർത്തകളാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്നതെന്നും ജയരാജൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →