കൊച്ചി: ജീവനൊടുക്കാനായി പുഴയിൽചാടിയ 52 കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാർ (52) ആണ് പുഴയിൽചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്കായിരുന്നു നീന്തി കയറിയത്.
അനുനയിപ്പിച്ച് മറുകരയിൽ എത്തിച്ചു
തുടർന്ന് കോതമംഗലത്തുനിന്നെത്തിയ അഗ്നിരക്ഷാസേന രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ ഉൾവനത്തിൽനിന്ന് കണ്ടെത്തിയത്. അനുനയിപ്പിച്ച് മറുകരയിൽ എത്തിച്ച് ഇയാളെ കോതമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ കെ.പി. ഷെമീർ, ബേസിൽഷാജി, പി.എം. നിസാമുദീൻ, എസ്. സൽമാൻഖാൻ, വി.എച്ച്. അജ്നാസ്, എസ്. ഷെഹീൻ, ജീസൻ കെ സജി, ഹോംഗാർഡ് എം. സേതു എന്നിവരാണ് രക്ഷാപ്രവർത്തനo നടത്തിയത്
