ടിയാൻജിൻ | ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31 ശനിയാഴ്ച ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം അദ്ദേഹം ചൈനയിൽ തുടരും
ഉച്ചകോടി ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ
10 അംഗ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തിടെയുണ്ടായ പുരോഗതിയുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച ഏറെ നിർണായകമാണ്. അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തിലുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ SCO ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ട്.
