കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്നു

തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്.മാളയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് .ഓ​ഗസ്റ്റ് 24 ഞായറാഴ്ചയായിരുന്നു സംഭവം.

ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത്കാട്ടില്‍ വീട്ടില്‍ അനന്തു എന്നയാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്.

കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ബി. കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സാലിം, ജിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →