രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോണ്‍ഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല. മാധ്യമങ്ങള്‍ക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

രാജി ആവശ്യപ്പെടാൻ കോൺ​ഗ്രസ് നേതൃത്വം തയാറായില്ല.

കോണ്‍ഗ്രസിനകത്തെ ജീർണതയെക്കുറിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിലിനറിയാം. കോണ്‍ഗ്രസ് നേതാക്കള്‍ ആകെ ആവശ്യപ്പെട്ടത് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാല്‍ രാജി ആവശ്യപ്പെടാൻ നേതൃത്വം തയാറായില്ല. കേരളത്തിലെ ജനങ്ങള്‍ രാഹുല്‍ രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →