അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നാണ് ആരോപണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപുടത്തിന് പരുക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. ഓ​ഗസ്റ്റ് 11നായിരുന്നു സംഭവം.

സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമം

. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നവത്രെ.രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന ആനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പോയത്. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്. അതേസമയം, കുട്ടിയ്ക്ക് മര്‍ദനമേറ്റ സംഭവം ഒതുക്കി തീര്‍ക്കാനും അദ്ധ്യാധ്യാപകര്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →