കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് ഇന്നലെ(ഓഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു.
വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു.
രാഷ്‌ട്രീയ പാർട്ടികള്‍ കർഷകരെ നിരന്തരം അവഗണിക്കുന്നു.
കർഷകരെ അവഗണിച്ചാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലങ്ങോളമിങ്ങോളം കർഷക സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന യാഥാർഥ്യത്തിനു നേരേ ബോധപൂർവം കണ്ണടയ്ക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. രാഷ്‌ട്രീയ പാർട്ടികള്‍ കർഷകരെ നിരന്തരം അവഗണിക്കുന്നു.
ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്
നെല്ല്, എലം, റബർ,നാളികേര കർഷകർ കൃഷി നിർത്തുന്നു. ജപ്തി ഭീഷണികളും ആത്മഹത്യകളും പെരുകുന്നു. വന്യമൃഗ ആക്രമണങ്ങള്‍ മൂലം കൃഷിയും കർഷക ജീവനുകളും നിരന്തരം ഇല്ലാതാകുന്നു. സർക്കാർ കർഷകരെ വഞ്ചിക്കുന്നു. ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. ഗ്ലോബല്‍ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി
