ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

മലപ്പുറം | കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. വിവാഹനിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസാണ് കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനരികിലെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം 17.08.2025 ഞായറാഴ്ച ഉച്ച്ക്കു ശേഷം അപകടത്തില്‍പ്പെട്ടത്.

. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

12 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →