ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി സ്ഥാനാര്‍ഥിയെക്കുറിച്ച് ധാരണയുണ്ടാക്കും.
ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിങ്കളാഴ്ച സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.
ബി ജെ പിയിലെ ഒരു നേതാവിനെ തന്നെ ഉപരാഷ്ട്രപതിസ്ഥാനത്ത് കൊണ്ടുവരാനാണ് ആലോചന. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിക്കാന്‍ എല്ലാ എന്‍ ഡി എ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ഡല്‍ഹിയിലെത്താന്‍ ബി ജെ പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
