കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍. റെയില്‍വേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടില്‍ യമുന(54)യാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഉഗ്രന്‍കുന്നിലെ പൊട്ടക്കിണറ്റില്‍ വീണത്. ഔഷധമുണ്ടാക്കാന്‍ നെയ്‌വള്ളി ഇല പറിക്കാന്‍ പോകുമ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തി രാത്രി 11 മണിയോടെ വീട്ടമ്മയെ പുറത്തെടുത്തു
ആള്‍ത്താമസമില്ലാത്ത പ്രദേശമായതിനാല്‍ ആരും നിലവിളി കേട്ടില്ല. ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഭര്‍ത്താവ് കൊട്ടാരക്കര പോലീസില്‍ വൈകിട്ടോടെ പരാതി നല്‍കുകയായിരുന്നു. ഉഗ്രന്‍കുന്നിന് സമീപം സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ട് ഭര്‍ത്താവ് നടത്തിയ പരിശോധനയിലാണ് രാത്രിയോടെ വീട്ടമ്മയെ കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി രാത്രി 11 മണിയോടെ വീട്ടമ്മയെ യമുനയെ കിണറ്റില്‍ നിന്നും പുറത്തെടുത്തു
