നിര്‍മാണ തൊഴിലാളികളുടെ കൂട്ട ധര്‍ണ; കട്ടപ്പന ഭൂമിപതിവ്‌ ഓഫീസിനുമുമ്പില്‍

കട്ടപ്പന : ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍(AITUC) ന്റെ നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികളുടെ കൂട്ടധര്‍ണ്ണ.. 2025 ആഗസറ്റ്‌ 20 ബുധനാഴ്‌ച രാവിലെ 10.30ന്‌ കട്ടപ്പന ഭൂമിപതിവ്‌ തഹസീല്‍ദാറുടെ കാര്യലയത്തിനുമുമ്പില്‍. നടക്കുന്ന ധര്‍ണ പീരുമേട്‌ എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്യും.

പെന്‍ഷന്‍ കുടിശിഖ ഓണത്തിനുമുമ്പായി വിതരണം ചെയ്യുക, ക്ഷേമനിധി അംഗങ്ങള്‍ക്കുളള ബോണസ്‌ 3000 രൂപ ഓണത്തിനുമുമ്പ്‌ അനുവദിക്കുക, പെന്‍ഷന്‍ 6000 രൂപയായി ഉയര്‍ത്തുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക സെസ്‌ പിരിവ്‌ രണ്ട്‌ ശതമാനമാക്കി ഉയര്‍ത്തി പിരിവ്‌ ഊര്‍ജ്ജിിതപ്പെടുത്തുക, നിര്‍മാണ തൊഴിലാളി ക്ഷേമനിധിയെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിര്‍മാണ തൊഴിലാളി ഫെഡറേഷന്റെ (AITUC) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ്‌ കട്ടപ്പനയിലും ഈ സമരം നടക്കുന്നത്‌.

പി.മത്തുപ്പാണ്ടി, ടി.ആര്‍.ശശിധരന്‍, രഘുകുന്നുംപുറം, പി.ജെ.റെജി, സജി വേമ്പളളി, കെകെകുഞ്ഞുമോന്‍, കെ.ജെ.സ്‌കറിയ, ജി.മോഹനന്‍, ജിത്ത്‌ വെളുത്തേടത്ത്‌,,ലീലാമ്മ വിജയപ്പന്‍, ,മറിയാമ്മ വര്‍ഗീസ്‌ ,സുമ തങ്കപ്പന്‍, റോസമ്മ തോമസ്‌,വര്‍ഗീസ്‌ മാത്യു തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →