കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെർമിനലിലേക്ക് ഇടിച്ചുകയറി

കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കട്ടപ്പന പുതിയ പുതിയസ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്നവരുടെമേൽ ഇടിച്ചു കയറി. ഓ​ഗസ്റ്റ് 10 ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം. കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു കയറിയത് .സമീപത്തുണ്ടായിരുന്ന പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കട്ടപ്പന പുതിയ ബസ്റ്റാന്റിൽ അപകടങ്ങൾ പതിവാണ്.

മുമ്പും സമാനരീതിയിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ടെർമിനലിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവമുണ്ടായിട്ടുണ്ട്.. അന്ന് യുവാവിന്റെ കഴുത്തിനൊപ്പം ബസ് ഇടിച്ചുകയറിയെങ്കിലും ബസിന്റെ പ്ലാസ്റ്റിക് ബമ്പര്‍ രക്ഷയായി. ഇരുമ്പുപോലെ കാഠിന്യമേറിയ വസ്തു അല്ലാത്തതിനാല്‍ ഇടിയുടെ ആഘാതം കുറഞ്ഞു. ഇരുന്ന കസേര പിന്നോട്ടു വളഞ്ഞതും രക്ഷയായി.

സ്റ്റാന്റിനുളളിൽ കാർ , ഓട്ടോ, ബൈക്ക് തുടങ്ങിയ ബസിതര വാഹനങ്ങൾ സ്റ്റാന്റിനുളളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുപോകുന്നതും അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റാന്റിനകത്ത് ഇതര വാഹനങ്ങൾ പ്രവേശിക്കരുതെന്ന് കോടതിവിധി ഉണ്ടെങ്കിലും പോലീസോ മറ്റ് അധികൃതരോ കാര്യമാക്കാറില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →