തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി മർദിച്ചെന്ന് പരാതി. സൈക്കിള്‍ ചെയിൻ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.
കല്ലമ്പലം പോലീസ് കേസെടുത്തു.
കല്ലമ്പലം വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. സംഭവത്തില്‍ കല്ലമ്പലം പോലീസ് കേസെടുത്തു. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകള്‍ ഉണ്ടെന്നും വിദ്യാർഥിയുടെ മാതാവ് പറഞ്ഞു
