തിരുവല്ലം: കാപ്പാ ഉത്തരവ് ലംഘിച്ച് അക്രമവും സമൂഹത്തിന് ദോഷകരായ പ്രവ്യത്തികളും നടത്തിയ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ കൈതവിള കോളനിയില്‍ ജിത്തുലാല്‍(26), പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട്ടില്‍ അമ്പു(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നിരവധി അടിപിടി അക്രമക്കേസുകളില്‍പ്പെട്ടയാളാണ് ജിത്തുലാല്‍. കേസില്‍ തിരുവല്ലം സ്റ്റേഷനില്‍ ദിവസവും ഹാജരാകണമെന്ന് വ്യവസ്ഥയിരിക്കെയാണ് ആഗസ്റ്റ് 7 വ്യാഴാഴ്ച രാത്രി മുക്കോലയില്‍ യുവാവുമായി ഏറ്റുമുട്ടിയത്. സംഭവത്തില്‍ തിരുവല്ലം പോലീസ് സ്വമേധയാ കേസെടുത്തു.
ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു
കഞ്ചാവുമായി പിടികൂടിയ കേസില്‍പ്പെട്ടയാളാണ് മുട്ടളക്കുഴി സ്വദേശി അമ്പു. സമൂഹത്തിന് പൊതുശല്യമായ രീതിയിലുളള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് അമ്പുവിനെയും അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തുവെന്ന് എസ്എച്ച്ഒ ജെ. പ്രദീപ് അറിയിച്ചു
