മയക്കുമരുന്ന് കേസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നുംരക്ഷപ്പെട്ടു

കൊല്ലം | കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഭാര്യയുടെ സഹായത്തോടെ രക്ഷപ്പെട്ടു. എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26) ആണ് രക്ഷപ്പെട്ടത്.

നാടകീയമായ രക്ഷപ്പെടല്‍

സ്ഥിരം മയക്കുമരുന്ന് കേസ് പ്രതിയായ അജുവിനെ ഇന്നലെ(ആ​ഗസ്റ്റ് 5)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു നാടകീയമായ രക്ഷപ്പെടല്‍. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →