എണ്ണ കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്.

ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും.

ജൂലൈ 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്നും കമ്പനികള്‍ അറിയിച്ചു. പ്രതിമാസ വിലനിര്‍ണയ നടപടികളാണ് വിലയില്‍ പ്രതിഫലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →