നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

മൂന്നാർ | മൂന്നാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണി ടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്താണിയാര്‍ സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്താണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണും കല്ലും ലോറിയുടെ മുകളിലേയ്ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക് പതിക്കുകയും ആയിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചു

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരമറിയിട്ടതിനെ തുടർന്ന് എത്തിയ അ​ഗ്നി രക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി . ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചു. പുറത്തെടുത്ത ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →