അന്തർനഗര ബസുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

ദുബൈ| തങ്ങളുടെ എല്ലാ 259 അന്തർനഗര ബസുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോ ർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ, ടാബ്്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് യാത്രയിലുടനീളം സൗജന്യ വൈഫൈ ആസ്വദിക്കാനാകും.

ഇ&യുമായുള്ള സഹകരണത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്

ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് ജോലിസ്ഥലവുമായി ബന്ധിപ്പിക്കാനും വ്യക്തിപരമായ കാര്യങ്ങൾ നിർവഹിക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും സാധിക്കും. ഇ&യുമായുള്ള സഹകരണത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബൈയിൽ നിന്ന് ഷാർജ അബൂദബി, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ രാജ്യത്തെ നിരവധി പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്.

നേരത്തെ, ജൂൺ 17 ന് ദുബൈയിലെ 43 ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലും ആർ ടി എ സൗജന്യ വൈഫൈ സേവനം പൂർത്തിയാക്കിയിരുന്നു. ഇതിനുപുറമെ രാജ്യത്തെ നിരവധി പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. ദുബൈ മെട്രോ സ്റ്റേഷനുകൾ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →