ഇന്തോനേഷ്യയിൽ 280 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു

ജക്കാർത്ത | ഇന്തോനേഷ്യയിൽ 280 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് ചുരുങ്ങിയത് മൂന്ന് പേർ മരിച്ചു. അപകടത്തെ തുടർന്ന് കടലിൽ ചാടിയ 130ഓളം പേരെ കാണാതായി. 150 പേരെ രക്ഷപ്പെടുത്തി. നോർത്ത് സുലവേസി പ്രവിശ്യയിലെ കടലിൽ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റു

കെൻഡാരിയിൽ നിന്ന് മകാസറിലേക്ക് പോവുകയായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റവരും പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായവരും ഇക്കൂട്ടത്തിലുണ്ട്. ബോട്ടിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട് ഭയന്ന യാത്രക്കാർ കടലിലേക്ക് ചാടുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. മറ്റു ചില ദൃശ്യങ്ങളിൽ ആളുകൾ ലൈഫ് ജാക്കറ്റുകൾ ധരിക്കാനും ഫോൺ വിളിക്കാനും തിടുക്കം കാണിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →