ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് \ പേരാമ്പ്രയില്‍ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കുകയും വേണം

മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസ്സിന്റെ ടയര്‍ കയറുകയായിരുന്നു

ജൂലൈ 20 ഞായറാഴ്ച വൈകിട്ടാണ് പേരാമ്പ്രയില്‍ ഒമേഗയെന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുകയറി മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസ്സിന്റെ ടയര്‍ കയറുകയായിരുന്നു.

15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദേശം നല്‍കി. കോഴിക്കോട് റൂറല്‍ എസ്പിക്കും ആര്‍ടിഒക്കുമാണ് നിര്‍ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ അധികൃതരുടെ കര്‍ശന ഇടപെടല്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →