റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട് സന്ദര്‍ശിച്ചു

July 18, 2025 - 8:56 pm

കൊല്ലം | കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ വീട് സന്ദര്‍ശിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും. അപകടമുണ്ടായ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിമാര്‍ മിഥുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഇരുവരും ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചു. .കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ് എന്‍ജിനിയര്‍ മിഥുന്റെ അച്ഛനും അനിയനും കൈമാറി. മരിച്ച മിഥുന്റെ സഹോദരന്റെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ വഹിക്കും .

മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് തന്നെ കൈമാറും

മിഥുന്‍ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂള്‍ നേരത്തെ മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചിരുന്നു മിഥുന് ഷോക്കേറ്റ കെട്ടിടവും മന്ത്രിമാര്‍ നേരിട്ട് കണ്ട് വിലയിരുത്തി.സര്‍ക്കാര്‍ മരിച്ച വിദ്യാര്‍ഥിക്കൊപ്പമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും ഇരുവരും അറിയിച്ചിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *